നെടുമൺകാവ് ശാസ്താക്ഷേത്രത്തിൽ 300 വർഷം പഴക്കമുള്ള നിലവറ കണ്ടെത്തി
text_fieldsകൊട്ടാരക്കര: നെടുമൺകാവ് ശ്രീധർമശാസ്താക്ഷേത്രത്തിൽ ചുറ്റമ്പലം പുതുക്കിപ്പണിയാൻ വേണ്ടി എക്സ്കവേറ്റർ ഉപയോഗിച്ച് തറ കുഴിക്കുമ്പോൾ മൂന്നൂറോളം വർഷം പഴക്കമുള്ള നിലവറ കണ്ടെത്തി. ഒരാൾ താഴ്ചയിൽ 12 അടി നീളവും അഞ്ചടി വീതിയുമുള്ള നിലവറ വലിയ കരിങ്കല്ലുകൾകൊണ്ട് വശങ്ങൾകെട്ടി ബലപ്പെടുത്തിയിട്ടിണ്ട്.
നിലവറയിലേക്ക് ഇറങ്ങാൻ കരിങ്കൽ പടവുകളുമുണ്ട്. മുകൾഭാഗം മിനുസപ്പെടുത്താത്ത കരിങ്കൽ പാളികളാൽ മൂടിയിരുന്നു. നിലവറക്കുള്ളിൽനിന്ന് ഇടത്തരം വലുപ്പത്തിലുള്ള ചെമ്പ്, വാർപ്പ്, ഉരുളി എന്നിവ കൂടാതെ, പലതരം വിളക്കുകൾ, ലോഹം കൊണ്ടുള്ള കലം, എണ്ണ കോരുന്ന പാത്രം എന്നിവയാണ് കിട്ടിയത്. കൂടുതൽ വിലപ്പെട്ടതോ ഏറെ ചരിത്രപ്രാധാന്യം ഉള്ളതോ ആയ വസ്തുക്കൾ നിലവറയിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.