കൊട്ടാരക്കര കോളജില്‍ എ.ബി.വി.പി -എസ്.എഫ്.ഐ സംഘർഷം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ എ.ബി.വി.പി-എസ്.എഫ്.ഐ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലേയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കോളജ് യൂനിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞക്ക് ശേഷമുണ്ടായ തർക്കങ്ങളാണ് സംഘട്ടനത്തിൽ കലാശിച്ചത്.
താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷമുണ്ടാക്കിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എസ്.എഫ്.ഐ പ്രവർത്തകരായ വിഷ്ണു, അലീം മുഹമ്മദ്, ഫാരിസ് എന്നിവർക്കും എ.ബി.വി.പി പ്രവർത്തകരായ ശ്രീക്കുട്ടൻ, കാർത്തിക് എന്നിവർക്കുമാണ് പരിക്കേറ്റത്.
ശാസ്താംകോട്ട ഡി.ബി കോളജിലുണ്ടായ സംഘർഷത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ച് മണിക്കൂറുകൾ അവസാനിച്ചപ്പോഴാണ് റൂറൽ പരിധിയിൽ വീണ്ടും അക്രമം ഉണ്ടായത്. സംഭവത്തിൽ കൊട്ടാരക്കര എസ്.ഐ ദീപുവിന്റെ കൈക്ക് പരിക്കേറ്റു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും കൗൺസിലറുമായ ഫൈസൽ ബഷീർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അബീഷ് വിനായക അടക്കം പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.