Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊലപാതകശ്രമക്കേസിലെ...

കൊലപാതകശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ

text_fields
bookmark_border
അ​ഖി​ൽ രാ​ജ്
cancel
camera_alt

അ​ഖി​ൽ രാ​ജ്

കൊ​ട്ടാ​ര​ക്ക​ര: കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. കൊ​ട്ടാ​ര​ക്ക​ര പ​ത്ത​ടി​യി​ലെ ക​ള്ള്​ ഷാ​പ്പി​ൽ യു​വാ​വി​നെ കു​പ്പി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര കോ​ട്ടാ​ത്ത​ല ച​രു​വി​ള കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പാ​ണ്ട​ൻ വി​ഷ്ണു എ​ന്ന അ​ഖി​ൽ രാ​ജി​നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ളി​വി​ൽ​പോ​യ പ്ര​തി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​യാ​സ​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്യു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി. അ​വി​ടെ​യെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ വി​പി​നെ പൊ​ലീ​സ് മു​മ്പ്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര സി.​ഐ ജ​യ​കൃ​ഷ്ണ​ൻ, എ​സ്.​എ​സ്.​ഐ പ്ര​ദീ​പ്, എ​സ്.​ഐ രാ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ അ​ഭി സ​ലാം, അ​ൻ​സ​ഫ് ഖാ​ൻ, അ​രു​ൺ മോ​ഹ​ൻ, ന​ഹാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsKollam News
News Summary - Accused in attempted murder case arrested by police
Next Story