സ്മാരകമന്ദിരത്തിന്റെ ദുരവസ്ഥ; മഹാനടനോടുള്ള അവഗണന
text_fieldsകൊട്ടാരക്കര: 10 വർഷമായിട്ടും പൂർത്തിയാകാതെ നടൻ മുരളിയുടെ േപരിലുള്ള സാംസ്കാരിക നിലയം.നടന്റെ ജന്മനാടായ കുടവട്ടൂരിലാണ് സാംസ്കാരിക നിലയം പണിയുന്നത്. 10 വർഷം മുമ്പ് സാംസ്കാരിക നിലയത്തിനായി 10 ലക്ഷം മുടക്കി നിർമിച്ച കെട്ടിടം നിലവിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണെന്ന് പരാതിയുണ്ട്. സാംസ്കാരിക നിലയത്തിന്റെ ഭാഗമായി 50 ലക്ഷം രൂപ മുടക്കി മൂന്ന് നില കെട്ടിടം പണിതിട്ടുണ്ട്.
ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇനി 35 ലക്ഷം രൂപകൂടി ലഭിെച്ചങ്കിൽ മാത്രമേ മുരളി സാംസ്കാരിക നിലത്തിന്റെ പണി പൂർത്തിയാവുകയുള്ളൂ. 350 കുട്ടികൾക്ക് ഒരേസമയം നാടക പരിശീലനം നടത്തുന്നതിനായാണ് കെട്ടിടം പണിതിരിക്കുന്നത്.
ചില്ല് ജനാലകൾ അടിച്ചുതകർത്ത നിലയിൽ
കൊല്ലം: പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ചില്ല് ജനാലകൾ സാമൂഹികവിരുദ്ധർ അടിച്ചുതകർത്തുവെന്ന് ആക്ഷേപം . കെട്ടിടത്തിന്റെ രണ്ട്, മൂന്ന് നിലക്കായി വയറിങ്, പ്ലംബിങ്, പെയിന്റിങ് എന്നിവകൂടി ചെയ്യാനുണ്ട്. കുടവട്ടൂരിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സാംസ്കാരിക കെട്ടിടം പണിയുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കി ഉദ്ഘാടനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.