ബസിൽവെച്ച് വയോധികയുടെ പണം മോഷണം പോയെന്ന്
text_fieldsകൊട്ടാരക്കര: ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വാർപ്പിന് ലഭിച്ച തുക കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് മോഷണം പോയതായി വയോധിക കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. താമരകൂടി പണ്ടാരത്ത് വീട്ടിൽ ഭവാനി അമ്മയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കഴിഞ്ഞദിവസം രാവിലെ ലൈഫ് മിഷൻ വിഹിതമായ 25,000 രൂപ പട്ടാഴി എസ്.ബി.ഐ ബാങ്കിൽനിന്ന് എടുത്ത ശേഷം പെൻഷൻ വാങ്ങാനായി ബസ് സ്റ്റാൻഡിൽനിന്ന് ഉച്ചക്ക് 12നു കൊട്ടാരക്കര എസ്.ബി.ഐ ബാങ്കിലേക്കുള്ള യാത്ര മധ്യേ കൈയിലുള്ള കവർ കീറി പണം അപഹാരിച്ചതായിട്ടാണ് ഭവാനിയമ്മ പറയുന്നത്.
കൊട്ടാരക്കര എസ്.ബി.ഐ ബാങ്കിലെത്തി പാസ് ബുക്ക് എടുക്കുമ്പോഴാണ് പണം സൂക്ഷിച്ചിരുന്ന കവർ കീറിയതായും പണം നഷ്ടപെട്ടതും ഭവാനി അറിയുന്നത്. വീട് നിർമാണത്തിന് കടം വാങ്ങിയ 10,000 രൂപയും പാസ് ബുക്കുകളും കവറിൽ ഉണ്ടായിരുന്നു. ടാർപ്പാളിൻ മറച്ച വീട്ടിലാണ് ഭവാനി കഴിയുന്നത്. പണം നഷ്ടമായത്തോടെ വീടിന്റെ വാർപ്പ് നടത്താൻ പറ്റാത്ത വിഷമത്തിലാണ് ഭവാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.