Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2021 10:34 AM IST Updated On
date_range 21 Feb 2021 10:34 AM ISTപറഞ്ഞതും ചെയ്തതും- കൊട്ടാരക്കര
text_fieldsbookmark_border
(അഞ്ചുവർഷം നടപ്പാക്കിയ വികസനം എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു)
വികസനക്കുതിപ്പിെൻറ വർഷങ്ങൾ- പി. അയിഷാപോറ്റി എം.എൽ.എ
- മിനി സിവിൽ സ്റ്റേഷൻ: എല്ലാ സർക്കാർ ഒാഫിസുകളും ഒരു കെട്ടിടത്തിലെന്ന സ്വപ്നം യാഥാർഥ്യമായി. ഒന്നാം ഘട്ടത്തിൽ 9.65 കോടിയും രണ്ടാം ഘട്ടത്തിൽ 7.5 കോടി രൂപയും ചെലവഴിച്ചു.
- താലൂക്കാശുപത്രിയിൽ 64.32 കോടി രൂപക്ക് പുതിയ കെട്ടിടത്തിെൻറ നിർമാണം തുടങ്ങി
- പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മുന്നേറ്റം. മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് നിരവധി പ്രവർത്തനങ്ങൾ
- അഭ്യസ്തവിദ്യർക്ക് അഭിരുചിക്കിണങ്ങുന്ന തൊഴിൽ വൈദഗ്ധ്യം പ്രാപ്തമാക്കാൻ സഹായിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്ക് 13 കോടി രൂപ ചെലവാക്കി കുളക്കടയിൽ സ്ഥാപിച്ചു
- ഗ്രാമീണമേഖലയിലെ കുട്ടികൾക്കായി കരിയർ ഡെവലപ്മെൻറ് സെൻറർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നതിനാവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി
- വെളിയത്ത് പുതിയ സർക്കാർ ഐ.ടി.ഐ സ്ഥാപിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഒരുകോടി രൂപ അനുവദിച്ചു
- സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർദേശിക്കപ്പെട്ട ആർ.ടി.ഒ ഓഫിസ് കൊട്ടാരക്കരയിൽ അനുവദിപ്പിച്ചു.
- ഒന്നാംഘട്ടത്തിൽ 40 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 1.47 കോടിയും ചെലവഴിച്ച് മീൻപിടി പാറ ടൂറിസം പദ്ധതി യാഥാർഥ്യമാക്കി
- മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം 45 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച് സഞ്ചാരികൾക്ക് തുറന്നുനൽകി.
- മൈലം, കുളക്കട കുടിവെള്ള പദ്ധതികളുടെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചു. ഉമ്മന്നൂർ, വെളിയം പഞ്ചായത്തുകളിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സഹായത്തോടെയുള്ള മീനാട് കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. കുണ്ടറ കുടിവെള്ളപദ്ധതിയുടെ കൊട്ടാരക്കര ചന്തമുക്ക് മുതൽ ഏഴുകോൺ പമ്പ് ഹൗസ് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം പഴയ പൈപ്പ് മാറ്റി സ്ഥാപിച്ചു.
- 10.61 കോടി രൂപ നിർമാണച്ചെലവിൽ ചെട്ടിയാരഴികത്ത് പാലം നിർമാണം തുടങ്ങി. 10.28 കോടി രൂപ ചെലവഴിച്ച് അറക്കടവ് പാലം നിർമാണം പൂർത്തിയായി
- കൊട്ടാരക്കര, വെളിയം, ഓടനാവട്ടം, മാവടി വില്ലേജ് ഒാഫിസുകൾക്ക് പുതിയ കെട്ടിടം. മൈലം, കലയപുരം, നെടുവത്തൂർ വില്ലേജ് ഒാഫിസുകൾക്ക് കെട്ടിടനിർമാണത്തിന് ഭരണാനുമതി
- സംസ്ഥാനത്തെ ആദ്യ പൊലീസ് സ്മാർട്ട് കൺട്രോൾ റൂം കൊട്ടാരക്കരയിൽ സ്ഥാപിച്ചു. റൂറൽ പൊലീസ് ആസ്ഥാനമന്ദിരം നിർമാണം 3.62 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്നു. എഴുകോൺ പൊലീസ് സ്റ്റേഷൻ നിർമാണത്തിനായുള്ള ഭരണാനുമതി ഉടൻ ലഭിക്കും
- കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ. പത്തുകോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ
- പുലമൺ മേൽപ്പാല നിർമാണത്തിന് ഭരണാനുമതി. 59.45 കോടി രൂപയാണ് അടങ്കൽ തുക
പൊള്ളയായ അവകാശവാദം- അഡ്വ. സവിൻ സത്യൻ (പ്രതിപക്ഷം )
- കൊട്ടാരക്കരയിൽ വലിയ വികസനം നടത്തിയെന്ന എം.എൽ.എയുടെ അവകാശവാദം വസ്തുതവിരുദ്ധം
- മൂന്നുവട്ടം എം.എൽ.എ ആയിരുന്നിട്ടും സിവിൽ സ്റ്റേഷൻ നിർമാണം ഇതുവരെയും പൂർത്തീകരിക്കാനായില്ല
- പുലമൺ തോടിെൻറ വികസനം പ്രഖ്യാപനങ്ങളിൽ മാത്രം
- പുലമൺ തോട്ടിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാത്തതുമൂലവും മാലിന്യനിക്ഷേപം മൂലവും ജലസ്രോതസ്സ് അടഞ്ഞു
- മീൻപിടി പാറ ടൂറിസം പദ്ധതി അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്. പുലമൺ തോട് വൃത്തിയാക്കാത്തതിനാൽ വർഷത്തിൽ രണ്ടുമാസം മാത്രമാണ് മീൻപിടി പാറയിൽ ജലസ്രോതസ്സുള്ളത്.
- കൊട്ടാരക്കരയിലെ പൊതു മാർക്കറ്റിനുവേണ്ടി യാതൊന്നും ചെയ്തില്ല
- കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് ഒരു കെട്ടിടമില്ല. മുനിസിപ്പൽ ബിൽഡിങ് വാഗ്ദാനത്തിലൊതുങ്ങി.
- നഗരസഭക്ക് അറവുശാലയില്ല
- താലൂക്കാശുപത്രി വികസനം തറക്കല്ലിടലിൽ മാത്രം ഒതുങ്ങി. ട്രോമാകെയർ നിശ്ചലമാണ്.
- പുത്തൂർ മാർക്കറ്റ്, ഓടനാവട്ടം മാർക്കറ്റ് അടക്കമുള്ളവ ശോച്യാവസ്ഥയിൽ
- പ്രഖ്യാപിക്കപ്പെട്ട സ്മാർട്ട് വില്ലേജ് ഓഫിസുകൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങി.
- കൊട്ടിഗ്ഘോഷിച്ച റിങ് റോഡ് നിർമാണം അശാസ്ത്രീയം. പ്രദേശവാസികൾ തീരാദുരിതത്തിൽ.
- റൂറൽ എസ്.പി ഓഫിസ് കെട്ടിട നിർമാണവും പ്രഖ്യാപനത്തിലൊതുങ്ങി
- പുലമൺ ഫ്ലൈഓവർ നിർമാണത്തിനുവേണ്ടി യാതൊന്നും ചെയ്തില്ല.
- ജപ്പാൻ കുടിവെള്ള പദ്ധതി മണ്ഡലത്തിലൂടെ കടന്നുപോകുമ്പോഴും മണ്ഡലത്തിനകത്ത് ഉപകാരപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story