കൊട്ടാരക്കരയിൽ ഗതാഗതനിയന്ത്രണം പാളുന്നതായി പരാതി
text_fieldsകൊട്ടാരക്കര: കൊട്ടാരക്കരയിൽ ഗതാഗതനിയന്ത്രണം പാളുന്നതിനാൽ വാഹനയാത്രികർ ബുദ്ധിമുട്ടിൽ. പുലമൺ, ചന്തമുക്ക്, പുത്തൂർ റോഡ്, ഏനാത്ത് റോഡ് എന്നിവിടങ്ങളിലാണ് വാഹന നിയന്ത്രണം താറുമാറായിരിക്കുന്നത്. എം.സി റോഡിൽ പലപ്പോഴും വൻതിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകീട്ടും ഈ റോഡിൽ മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
വാഹനങ്ങൾ വർധിക്കുന്നതിനനുസരിച്ച് ഗതാഗതനിയന്ത്രണം പൊലീസിന് തലവേദനയാണ്. ചന്തമുക്കിൽ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ടെങ്കിലും കാര്യക്ഷമമാകുന്നില്ല. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് കൊട്ടാരക്കര-ഏനാത്ത് റോഡിലാണ്. ഇവിടെ വാഹനങ്ങൾ കാത്തുകിടക്കുന്ന അവസ്ഥയാണ്. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മാത്രമേ ഇവിടുള്ളൂ.
രണ്ട് ഉദ്യോഗസ്ഥർ ഉണ്ടെങ്കിേല ഗതാഗത നിയന്ത്രണം ഇവിടെ കാര്യക്ഷമമാകൂ. ലോട്ടസ് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ പുത്തൂർ റോഡിൽ എത്തിച്ചേരുന്നതിനാൽ ഇവിടെയും ഗതാഗതക്കുരുക്കാണ്. ഓണത്തോടനുബന്ധിച്ച് വൻ വാഹന തിരക്കാണ് കൊട്ടാരക്കരയിൽ അനുഭവപ്പെടാൻ പോകുന്നത്. ഇതിനാൽ അധികൃതർ ട്രാഫിക് പരിഷ്കരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.