സമയത്ത് തുറന്നില്ല; റേഷൻ കട സസ്പെൻഡ് ചെയ്തു
text_fieldsകൊട്ടാരക്കര: താലൂക്കിലെ ഓയൂർ ചെങ്കൂരിലെ റേഷൻകടയുടെ അംഗീകാരം സസ്പെൻഡ് ചെയ്തു. സമയത്തിന് തുറക്കാതിരുന്നതിനാണ് 237 നമ്പർ റേഷൻ കട താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് സസ്പെൻഡ് ചെയ്തത്.
ഓണം കിറ്റ് വിതരണം, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കോവിഡ് സമാശ്വാസ അരിയുടെ വിതരണം തുടങ്ങി നിരവധി പൊതുവിതരണ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമ്പോൾ റേഷൻകട മതിയായ കാരണം ഇല്ലാതെ അടച്ചിട്ടതാണ് നടപടിക്ക് കാരണം.
കാർഡുടമകൾക്ക് സമീപത്തെ 232 നമ്പർ റേഷൻ കടയിൽ നിന്ന് ഓണക്കിറ്റും മറ്റ് ഏത് റേഷൻ കടയിൽ നിന്നും ഇതര റേഷൻസാധനങ്ങളും ലഭിക്കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.