വികസനം വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് -മന്ത്രി എം.ബി. രാജേഷ്
text_fieldsകൊട്ടാരക്കര: പ്രാദേശിക സര്‍ക്കാറുകളുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തും വികസന പരിപാടികള്‍ക്ക് പുതുദിശാബോധം പകര്‍ന്നും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ സംഗമിക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് തുടക്കമായി. തദ്ദേശ സ്ഥാപനത്തിന്റെ വികസനം വിലയിരുത്തി സംസ്ഥാന സർക്കാർ ഗ്രേഡിങ് സംവിധാനം കൊണ്ടുവരുമെന്ന് ഉദ്ഘാടകനായ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ വരുമാനസ്രോതസ്സുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് പരമ പ്രധാനം. സര്‍ക്കാര്‍ ഫണ്ടുകളെ മാത്രം ആശ്രയിക്കാതെ പ്രവര്‍ത്തിക്കാനാകണം. വൈവിധ്യമാര്‍ന്ന വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. കാലതാമസം വരുത്തുന്നത് അംഗീകരിക്കില്ല. മാലിന്യസംസ്കരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങളും പിഴനല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, അഡീഷനൽ ഡയറക്ടർ എം.പി. അജിത്കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷൽ സെക്രട്ടറി മുഹമ്മദ് വൈ. സഫറുല്ല, അർബൻ ഡയറക്ടർ അലക്സ് വർഗീസ്, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ. നിസാമുദീൻ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, ഇംപാക്ട് കേരള മാനേജിങ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.