ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന നഗരസഭയായി കൊട്ടാരക്കര
text_fieldsകൊട്ടാരക്കര: ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരിക്കുന്ന നഗരസഭയായി കൊട്ടാരക്കര. നഗരസഭയിലെ നീലേശ്വരം, ഗാന്ധിമുക്ക് വാർഡുകളിലാണ് വാർഡ് അടിസ്ഥാനത്തിൽ ആദ്യം ഡിജിറ്റൽ സാക്ഷരത കാമ്പയിൻ പൂർത്തീകരിച്ചത്. ഡിജിറ്റൽ സാക്ഷരത നേട്ടത്തിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കും. ഇതിനൊപ്പം ജില്ലയിൽ ആദ്യമായി ജല ബജറ്റിന്റെ പ്രഖ്യാപനവും നടക്കും.
ഹെൽത്ത് വെൽനസ് സെന്ററിന്റെയും മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച ഫണ്ടിൽനിന്നും 1.20 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഗാന്ധിമുക്ക് എസ്.പി ഓഫിസ്, ഇ.ടി.സി റോഡിന്റെയും ഉദ്ഘാടനവും നടക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൊട്ടാരക്കര ഗാന്ധിമുക്കിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടവും പ്രഖ്യാപനവും നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സാക്ഷരത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. നഗരസഭാധ്യക്ഷൻ എസ്.ആർ. രമേശ് അധ്യക്ഷതവഹിക്കും.
രണ്ട് വെൽനസ് സെന്റർ തുടങ്ങുന്നതിന് 82 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തൃക്കണ്ണമംഗലത്തും മുസ്ലിം സ്ട്രീറ്റിലുമാണ് ഇവ തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളതെന്ന് നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് അറിയിച്ചു. തുടർപ്രവർത്തനങ്ങൾക്ക് 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തൃക്കണ്ണമംഗലത്താണ് ആദ്യം ആരംഭിക്കുന്നത്. മുസ്ലിം സ്ട്രീറ്റിൽ തുടങ്ങുന്നതിനുള്ള നടപടി മുന്നേറുന്നു. ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടിപർപസ് വർക്കർ എന്ന നിലയിൽ ജീവനക്കാർ ഒരു സെന്ററിലുണ്ടാകും. നിശ്ചിത സമയത്തായിരിക്കും പ്രവർത്തനം.
2023-24 നഗരസഭയിലെ ജലേസ്രാതസ്സുകൾ, ജലലഭ്യത, ജലദൗർലഭ്യവും ആവശ്യകതയും സംബന്ധിച്ച് സമഗ്രപഠനം നടത്തിയാണ് ജലബജറ്റ് തയാറാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.