കൊട്ടാരക്കര ചന്തമുക്കിൽ ഓടകൾ അപകടക്കെണി
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിലെ ഓടകളുടെ മൂടികൾ പൊളിഞ്ഞ് കാൽടക്കാർക്കും വാഹന യാത്രക്കാർക്കും അപകട കെണിയായി മാറി. ചെങ്കോട്ട - കൊല്ലം ദേശീയപാതയും പുത്തൂർ -ഭരണിക്കാവ്, ഓയൂർ -പാരിപ്പള്ളി റോഡും സംഗമിക്കുന്ന കൊട്ടാരക്കര ചന്തമുക്കിന്റെ മധ്യത്തിലെ ഓടകളാണ് അപകടം കാത്തുവച്ചിരിക്കുന്നത്. റോഡിൽ സ്ഥാപിച്ച ടൈലുകളും തകർന്ന നിലയിലാണ്.
അപകടാവസ്ഥയിലായ ഓടയും സ്ലാബും പുനർനിർമിക്കാൻ പൊതുമരാമത്ത് അധികൃതരോ നഗരസഭ അധികൃതരോ തയ്യാറായിട്ടില്ല. ചന്തയിൽ നിന്നും പുത്തൂർ റോഡിലേക്ക് ഇറങ്ങുന്ന ഓടകളും മുൻപ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചിരുന്നു. നിരവധി തവണ വയോധികരടക്കം ഇതിൽ വീണിട്ടും ഓടകളുടെ മൂടി നിർമിച്ചിട്ടില്ല. ചന്തമുക്ക് ഭാഗത്തു നിരവധി ഇടങ്ങളിൽ ഓടയുടെ മൂടികൾ തകർന്നു കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.