മാലിന്യത്തില്‍നിന്ന് മികച്ച വരുമാനം നേടി കൊട്ടാരക്കര നഗരസഭ
text_fieldsകൊട്ടാരക്കര: മാലിന്യ സംസ്‌കരണത്തില്‍ മാത്രമല്ല അതില്‍നിന്ന് വരുമാനം സ്വന്തമാക്കിയും മാതൃകയാകുകയാണ് കൊട്ടാരക്കര നഗരസഭ. അഞ്ച് മാസം കൊണ്ട് തരംതിരിച്ച അജൈവ മാലിന്യം വിപണനം ചെയ്ത് കിട്ടിയത് 3,03,981 രൂപ. നഗരസഭയിലെ ഹരിതകര്‍മസേന അംഗങ്ങള്‍ നടത്തിയ പ്രയത്‌നമാണ് നേട്ടത്തിന് പിന്നില്‍.
മാലിന്യം ശേഖരിക്കുന്നതിനൊപ്പം തരംതിരിക്കുന്നതിലെ വേഗമാണ് മുഖ്യ സവിശേഷത. ഗ്രീന്‍ടെക് എക്കോ കണ്‍സള്‍ട്ടന്‍സി എന്ന സ്വകാര്യ സ്ഥാപനത്തിന് വിപണനം നടത്തിയാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടാനായത്. പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് നഗരസഭ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂനിഫോമും നല്‍കി. കഴിഞ്ഞദിവസമാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പൊതുചടങ്ങില്‍ യൂനിഫോം വിതരണം നിര്‍വഹിച്ചത്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സേനയ്ക്ക് എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് ചെയര്‍മാന്‍ എ. ഷാജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.