കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ്; നിർമാണം മാർച്ചിലെന്ന് നഗരസഭ
text_fieldsകൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുടങ്ങിക്കിടന്ന നിർമാണം മാർച്ചിൽ പുനരാരംഭിക്കുമെന്ന് നഗരസഭ. മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച 75 ലക്ഷം രൂപ മുടക്കിയാണ് നിർമാണം. ആറുമാസം മുമ്പ് നിർമാണത്തിന്റെ ഭാഗമായി എക്സ്കവേറ്റർ ഉപയോഗിച്ച് ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ കോൺക്രീറ്റ് ഭാഗങ്ങൾ ഇളക്കി മാറ്റിയിരുന്നു.
വലിയ രീതിയിൽ കുഴികൾ ഉണ്ടാക്കുകയും ചെയ്തു. പൈലിങ് ഇല്ലാതായതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു. കരാറുകാരനുമായി ഉണ്ടായിരുന്ന തർക്കം പരിഹരിച്ച് നിർമാണം പുനരാരംഭിക്കാനുള്ള നടപടിയാണ് നടന്നുവരുന്നതെന്ന് നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രികർക്ക് ബസ് കയറാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കോൺക്രീറ്റ് സ്ലാബിലും മറ്റും കാൽ തട്ടി വീഴുന്നവരുടെ എണ്ണവും വർധിക്കുന്നു. കാത്തിരിപ്പുകേന്ദ്രം ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. രാവിലെയും വൈകീട്ടും ഇവിടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റാൻഡിന്റെ പിറകിലെ ഓടയിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നതും യാത്രികരെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.