കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ താലൂക്ക് ലൈബ്രറി അങ്കണത്തിൽ സ്ഥാപിച്ചു
text_fieldsകൊട്ടാരക്കര: വിവാദമായ കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ മണികണ്ഠൻ ആൽത്തറയിലെ മൂലം തിരുന്നാൾ ഷഷ്ടി പൂർത്തി സ്മാരകത്തിൽ നിന്നു മാറ്റി താലൂക്ക് ലൈബ്രറി അങ്കണത്തിൽ സ്ഥാപിച്ചു. ദേവസ്വം ബോർഡ്, ഹിന്ദു ഐക്യവേദി എന്നിവരുടെ ഹർജിയിൽ കഴിഞ്ഞ മാസം 23ന് പ്രതിമ രണ്ടാഴ്ചക്കുള്ളിൽ എടുത്ത് മാറ്റണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്നാണ് മാറ്റിയത്.
സിവിൽ സ്റ്റേഷൻ പരിസരത്തു വക്കാമെന്ന ഉദ്ദേശത്തിൽ നിർമിച്ച പ്രതിമ തഹസിൽദാരുടെയും കലക്ടറുടെയും അനുമതി ലഭിക്കാതെ വന്നതോടെ അന്നത്തെ നഗരസഭ ചെയർമാൻ ഷാജുവിന്റെ നേതൃത്വത്തിൽ രാത്രിയിൽ മണികണ്ഠനാൽത്തറയിൽ സ്ഥാപിക്കുകയായിരുന്നു. സംഭവം വിവാദമാവുകയും ഇതു സംബന്ധിച്ചു ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിക്കുകയും ഹിന്ദു ഐക്യവേദി കേസിൽ കക്ഷിചേരുകയായിരുന്നു. പ്രതിമ അനാഛാദനം ചെയ്യാതെ മാസങ്ങളായി മൂടി കെട്ടിവച്ചത് കുടുംബാംഗങ്ങൾക്കു മനോവിഷമത്തിന് കാരണമായതായി അവർ പറഞ്ഞിരുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരസഭ പ്രതിമ വയ്ക്കാനുള്ള അനുവാദം തേടി ലൈബ്രറി കൗൺസിലിന് നിവേദനം നൽകുകയും അതു അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതിമ താലൂക്ക് ലൈബ്രറി അങ്കണത്തി ലേക്കു മാറ്റിയത്. പ്രതിമ മൂന്ന് വിളക്ക് സ്മാരകത്തിൽ നിന്നും മാറ്റിയെങ്കിലും അതിന്റെ സ്തൂപം മാറ്റിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.