കുളക്കട ഉപജില്ല കലോത്സവം; കിരീടം പൂവറ്റൂരിനും വെണ്ടാറിനും
text_fieldsകൊട്ടാരക്കര: പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിൽ നടന്ന കുളക്കട ഉപജില്ല സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ 191 പോയന്‍റുമായി പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസും എച്ച്.എസ് ജനറൽ വിഭാഗത്തിൽ 223 പോയന്‍റ് നേടി വെണ്ടാർ വിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.
എച്ച്.എസ്.എസ് വിഭാഗത്തിൽ 181 പോയന്‍റ് നേടിയ വെണ്ടാർ വിദ്യാധിരാജ സ്കൂളും എച്ച്.എസ് വിഭാഗത്തിൽ 184 പോയന്‍റ് നേടി കുളക്കട ജി.വി.എച്ച്.എസ്.എസുമാണ് രണ്ടാം സ്ഥാനക്കാർ.
യു.പി ജനറൽ വിഭാഗത്തിൽ 72 പോയന്‍റ് നേടിയ താഴത്തുകുളക്കട ഡി.വി.യു.പി.എസ് ഒന്നാമതും 66 പോയന്‍റുള്ള ആറ്റുവാശ്ശേരി എസ്.വി.എൻ.എസ്.എസ്.യു.പി.എസ് രണ്ടാമതും എത്തി. എൽ.പി ജനറൽ വിഭാഗത്തിൽ മീനം ഗവ.എൽ.പി.എസ് 59 പോയന്‍റുമായി ഒന്നാംസ്ഥാനക്കാരായപ്പോൾ 55 പോയന്‍റുള്ള എൻ.എസ്.എസ്.കെ.എൽ.പി.എസ്. പള്ളിക്കൽ രണ്ടാംസ്ഥാനത്തെത്തി.
എച്ച്.എസ്. സംസ്കൃതം 83 പോയന്‍റ് നേടിയ വെണ്ടാർ വിദ്യാധിരാജ ഒന്നാംസ്ഥാനത്തും 69 പോയന്‍റ് നേടിയ എസ്.വി.വി.എച്ച്.എസ് എസ് താമരക്കുടി രണ്ടാംസ്ഥാനത്തുമെത്തി. യു.പി സംസ്കൃതത്തിലും 79 പോയന്‍റ് നേടിയ വെണ്ടാർ വിദ്യാധിരാജ സ്കൂൾ തന്നെയാണ് ജേതാക്കൾ. 68 പോയന്‍റ് നേടിയ ആറ്റുവാശ്ശേരി എസ്.വി.എൻ.എസ്.എസ്.യു.പി.എസാണ് രണ്ടാംസ്ഥാനക്കാർ.
എൽ.പി അറബിക് 43 പോയന്‍റ് നേടിയ കുണ്ടയം ഗവ. മുസ്ലിം എൽ.പി.എസ്. ഒന്നാംസ്ഥാനത്തെത്തിയപ്പോൾ പെരുങ്കുളം പി.വി.എച്ച്.എസ്41 പോയന്‍റുമായി രണ്ടാം സ്ഥാനം നേടി. യു.പി അറബിക്കിൽ പട്ടാഴി സെന്‍റ് പോൾസ് യു.പി.എസ്. 63 പോയന്‍റും പെരുങ്കുളം ഗവ. പി.വി.എച്ച്.എസ്. 57 പോയന്‍റും നേടി ഒന്നും രണ്ടുംസ്ഥാനക്കാരായി.
അറബിക് എച്ച്.എസ്. വിഭാഗത്തിൽ ഡി.വി.എച്ച്.എസ്.എസ് തലവൂരാണ് 45 പോയന്‍റ് നേടി ഒന്നാംസ്ഥാനക്കാരായത്. എം.ടി.ഡി.എം.എച്ച്.എസ്. മാലൂർ 10 പോയന്‍റ് നേടി രണ്ടാമതെത്തി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി നിർവഹിച്ചു. പഞ്ചായത്ത് വൈസ്പ്ര പ്രസിഡന്‍റ് കവിത ഗോപകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.