വീടുവെക്കാൻ കിട്ടിയ ഭൂമി ചതുപ്പുനിലം: വിജിലൻസ് അന്വേഷണം തുടങ്ങിയിട്ട് വർഷങ്ങൾ; നടപടിയില്ല
text_fieldsകൊട്ടാരക്കര: 2013ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് ബ്ലോക്ക് പഞ്ചായത്ത് വഴി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് വസ്തുവും വീടും പദ്ധതി പ്രകാരം വാങ്ങി നൽകിയത് പാണ്ടിവയൽ ഭാഗത്തെ ഉപയോഗ ശൂന്യമായ കാടും ചതുപ്പും നിറഞ്ഞ വയൽ. ഭൂമി കിട്ടിയവർക്കിന്നും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ ചതുപ്പ് ഭൂമി വാങ്ങി നൽകിയതുമായി ബന്ധപ്പെട്ട് വൻ അഴിമതി ആരോപണമാണ് ഉണ്ടായത്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വസ്തു വാങ്ങൽ സംബന്ധിച്ച ഫയലുകൾ കണ്ടെത്തി കൊണ്ടു പോയെങ്കിലും 11 വർഷങ്ങൾ പിന്നിട്ട് അന്വേഷണം എങ്ങും എത്തിയില്ല.
സ്വന്തമായി വസ്തുവും ഭൂമിയും ഇല്ലാത്ത പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതിയാണ് അഴിമതി കാരണം ഫലമില്ലാതെപോയത്. ഏഴോളം കുടുംബങ്ങൾക്കാണ് അന്ന് ഭൂമി വാങ്ങി നൽകിയത്. അതിൽ ഓമന എന്ന അറുപത്തഞ്ചുവയസ്സുകാരി മാത്രമാണ് ചതുപ്പും കാടും നിറഞ്ഞ വയലിൽ കുടിൽ കെട്ടി ദുരിതജീവിതം നയിക്കുന്നത്. കൊട്ടാരക്കര താലൂക്ക് വികസന സമിതിയിൽ ഇത് സംബന്ധിച്ചു നിരന്തരം പരാതി ഉന്നയിച്ചെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ കൊണ്ടു പോയി എന്ന് മാത്രമാണ് പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.