കവര്‍ച്ച സംഘത്തിലെ പ്രധാനി അറസ്റ്റില്‍
text_fieldsകൊട്ടാരക്കര: കുപ്രസിദ്ധ മാല കവര്‍ച്ച സംഘത്തിലെ പ്രധാനി പിടിയില്‍. കാവനാട് ശശി എന്ന അഞ്ചാലുംമൂട് മുതുന്തല് കൊച്ചഴികത്ത്പണയില് വീട്ടില്‍ ശശി (47) യാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ദീര്‍ഘനാളായി ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി അണ്ടൂര്‍ ബിവറേജിന് സമീപമെത്തിയ ഇയാള്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയും വാളകം ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സുരേഷ് കുമാറും സംഘവും പിടികൂടുകയുമായിരുന്നു.
മോഷണകുറ്റത്തിന് ഒന്നരവര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍ ജയില്‍ പരിചയപ്പെട്ട ഉണ്ണി എന്ന ആളോടൊപ്പം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നു. ഇരുവരും നിരവധി സ്ത്രീകളുടെ മാല മോഷ്ടിക്കുയും ചെയ്തു. മോഷണമുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നതാണ് രീതി. കഴിഞ്ഞയാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള യുവതിയുടെ മാലയും മോഷ്ടിച്ചിരുന്നു.
മഞ്ചേരിയില്‍ നിന്നും മോഷ്ടിച്ച ബൈക്കും 23500 രൂപയും കണ്ടെടുത്തു. കൊട്ടാരക്കര ഇന്‍സ്പെക്ടര്‍ വി.എസ്. പ്രശാന്ത്, കൊട്ടാരക്കര എസ്.ഐ മാരായ ദീപു, കെ.എസ്. സുരേഷ് കുമാര്‍, സി.പി.ഒ മാരായ സുരേഷ്, ബിനു, ശ്രീരാജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.