യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: ലോവർ കരിക്കകത്ത് വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കൊട്ടാരക്കര അവണൂർ ശ്രീകൃഷ്ണ മന്ദിരം അരുൺ അജിത്ത് (25-കണ്ണൻ) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം അറസ്റ്റ് ചെയ്തു. ഈ കേസിൽ ഏഴ് പ്രതികളെ നേരത്തേ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് കേസിലെ സൂത്രധാരൻ ഇയാളാന്നെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന ഇയാളെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ, ഇയാൾ ആലുവയിൽ തോക്കുചൂണ്ടി ഡ്രൈവറെയും വാഹനവും തട്ടിക്കൊണ്ടു പോയ കേസിൽ ആലുവ പൊലീസിനെറ പിടിയിലായിരുന്നു. തുടർന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം. ചക്കുവരയ്ക്കൽ പ്രണവത്തിൽ രാമചന്ദ്രന്‍റെ മകൻ ഗോകുലിനെയാണ് (27) കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതുമായി ബന്ധപ്പെട്ട് പരിക്കുപറ്റിയ ഗോകുലും പ്രതികളുമായി സംഭവത്തിന് രണ്ടു ദിവസം മുമ്പ് വാക്കേറ്റംമുണ്ടായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഇതിനു മുമ്പും ഇയാൾക്കെതിരെ കഞ്ചാവ് കടത്ത്, അടിപിടിക്കേസുകൾ നിലനിൽപുണ്ട്. പ്രതിക്ക് കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.
കസ്റ്റഡിയിൽ വാങ്ങിയ പ്രതി പൊലീസിനെ ഭീഷണിപ്പെടുത്തി; കോടതി ഇടപെട്ട് കേസെടുത്തു
കൊട്ടാരക്കര: നിരവധി കഞ്ചാവ് കേസുകളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിലും കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതിൽ കോടതി ഇടപെട്ട് കേസെടുത്തു. വല്ലം സ്വദേശി അരുൺ അജിത്തിനെതിരെയാണ് കോടതി ഇടപെട്ട് കേസെടുത്തത്. കള്ളക്കേസിൽപെടുത്തിയതാണെന്നും പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെ ഇയാൾ ആക്രോശിച്ചതായി പൊലീസ് കോടതിയിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.