മന്ത്രിസഭ വാര്‍ഷികത്തില്‍ 40,000 പട്ടയങ്ങള്‍ വിതരണം ചെയ്യും -മന്ത്രി
text_fieldsകൊട്ടാരക്കര: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവേളയില്‍ 40,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജന്. നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയില്‍ ആരംഭിക്കുന്ന പട്ടയം മിഷനിലൂടെ കൂടുതല്‍ പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനാള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. പാവപ്പെട്ടവര്‍ക്ക് തുണ്ടുഭൂമിയെങ്കിലും ലഭ്യമാക്കുന്നതിന് തടസ്സം നില്ക്കുന്ന നിയമങ്ങള്‍ മാറ്റിയെഴുതും. അതേസമയം അനധികൃതമായി ഭൂമി കൈവശംവെച്ചിരിക്കുന്ന ഏത് ഉന്നതന്റെയും ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക കണക്കെടുപ്പില്‍ തന്നെ പട്ടയം ഇല്ലാത്ത 1282 കോളനികൾ സംസ്ഥാനത്ത് ഉണ്ട്. ഏകദേശം നാല്പതിനായിരത്തില് അധികം കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഭൂമിയില്ലാത്തതായുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഊര്‍ജിതമായി ശ്രമം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമി റവന്യൂ അധികാരത്തിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികളിലൂടെ എല്ലാവര്ക്കും പട്ടയം നല്‍കുക എന്ന ബൃഹദ് പദ്ധതിയാണ് പട്ടയം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡിന്റെ കാലത്ത് പോലും പുനലൂരില്‍ നടന്ന പട്ടയമേളയില്‍ 54535 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമലാല്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മിനി, വാര്‍ഡംഗം ആര്. രാജശേഖരന് പിള്ള, കലക്ടര്‍ അഫ്സാന പര്‍വീണ്‍, എ.ഡി.എം ആര്. ബീനറാണി, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, തഹസില്‍ദാര്‍ ബി. ശുഭന്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.