ഓൺലൈൻ മാട്രിമോണിയല്‍ തട്ടിപ്പ്; സംഘത്തിലെ പ്രധാനി പിടിയിൽ
text_fieldsകൊട്ടാരക്കര: ഓൺലൈൻ മാട്രിമോണിയല്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപങ്കാളിയെ തിരുവനന്തപുരത്ത് നിന്നും കൊല്ലം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം, വാഴിച്ചാല്‍, പെരായിക്കോണം, അവിട്ടം നിവാസില്‍ എസ്. ശ്രീജിത് (42) ആണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിനിയായ പരാതിക്കാരിയുടെ മകന് വിവാഹ ആലോചന നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്കി തട്ടിപ്പ് നടത്തുകയായിരുന്നു. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ട്ടര്‍ വി.വി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയേഷ് ജയപാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.