ബൈക്കുകളിൽ മാറ്റംവരുത്തുന്നവരെ പിടികൂടാൻ ഓപറേഷൻ റെയ്സ്
text_fieldsകൊട്ടാരക്കര: ആഡംബര ബൈക്കുകളിൽ രൂപമാറ്റം വരുത്തി നിരത്തുകളിലിറങ്ങുന്ന ഫ്രീക്കന്മാരെ പിടികൂടാൻ ഓപറേഷൻ റെയ്സ്. ബൈക്കുകളുടെ ബോഡിയിൽ മാറ്റംവരുത്തുന്ന ഷോപ്പുകളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെത്തി ഉടമയുടെ വിലാസം വാങ്ങിച്ച് പരിശോധിക്കും.
സമൂഹമാധ്യമങ്ങളിൽ, ബൈക്കുകളിൽ രൂപമാറ്റം വരുത്തി വിദ്യാർഥികളെ റെയ്സിങ്ങിന് പ്രേരിപ്പിക്കുന്ന വിഡിയോകൾ ഇടുന്ന കൗമാരക്കാരെയും പിടികൂടിത്തുടങ്ങി. ഈ മാസം സംസ്ഥാനത്ത് ഇതുവരെ ബൈക്കുകളിൽ രൂപമാറ്റം വരുത്തി പിടികൂടിയ 4155 വാഹനങ്ങളിൽ 261 വാഹനങ്ങൾക്കെതിരെ കേസെടുത്തു.
ജില്ലയിൽ 137 ബൈക്ക് പരിശോധനയിൽ 14 വാഹനങ്ങൾക്കെതിരെ കേസെടുത്തതായി ജില്ല മോട്ടോർ വാഹന എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലൈസൻസ്, അമിതശബ്ദം, വീതികൂടിയ ടയർ, ലൈറ്റ് മാറ്റം, റെയ്സിങ്, സുരക്ഷിതമില്ലാതെ വാഹനം ഓടിക്കൽ എന്നിവ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലിട്ടവരെയാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അതിസുരക്ഷ നമ്പർ പ്ലേറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 37 ബൈക്കുകൾ പിടികൂടി. ഇവരിൽനിന്ന് 1.85 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.