ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു
text_fieldsകൊട്ടാരക്കര: മേലില പഞ്ചായത്തില്‍ ലോവര്‍ കരിക്കകത്തേക്ക് മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റില്‍ മദ്യക്കുപ്പികളുടെ ലോഡ് ഇറക്കുന്നതിനെതിരെ പ്രതിഷേധം.
കൊട്ടാരക്കര സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദേശ മദ്യശാലയാണ് ലോവര്‍ കരിക്കകത്തേക്ക് മാറ്റിയത്. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് മദ്യശാല മാറ്റി സ്ഥാപിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് മദ്യക്കുപ്പികളുടെ ലോഡ് ഇവിടേക്ക് എത്തിയത്. ലോഡ് ഇറക്കാന്‍ തുടങ്ങുന്നതിനിടെ നാട്ടുകാരും വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു.
എം.സി റോഡ് കടന്നുപോകുന്ന കരിക്കകം ഭാഗത്ത് അപകടങ്ങള്‍ കൂടുതലാണെന്നും കരിക്കകം അപകട മേഖലയായതിനാല്‍ മദ്യശാല മാറ്റണമെന്നുമാവശ്യപ്പെട്ട സി.പി.ഐ, യൂത്ത്‌കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധിച്ചു. മദ്യക്കുപ്പികളുമായി കൂടുതല്‍ വാഹനങ്ങള്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം വൈകീട്ട് അഞ്ചിനാണ് മദ്യക്കുപ്പികള്‍ സ്റ്റോറിലേക്ക് മാറ്റാന്‍ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.