പ്രവർത്തനമില്ലാതെ കൊട്ടാരക്കര നഗരസഭയുടെ പൊതുശ്മശാനം
text_fieldsകൊട്ടാരക്കര: നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടും കൊട്ടാരക്കര നഗരസഭയുടെ പൊതുശ്മശാനം പ്രവർത്തനം ആരംഭിച്ചില്ല. റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് സമീപത്തെ ഉഗ്രൻകുന്നിൽ മാലിന്യ പ്ലാന്റിനോട് ചേർന്നാണ് 'മോക്ഷകവാടം' പൊതുശ്മശാനം നിർമ്മിച്ചത്. 58 ലക്ഷം രൂപ ഇതിനുവേണ്ടി ചെലവിട്ടു. 2022 മെയിൽ മന്ത്രി കെ.എൻ.ബാലഗോപാലാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
പലവിധ കാരണങ്ങളാൽ നിർമ്മാണ ജോലികൾ പൂർത്തിയാകാൻ വൈകി. പിന്നീട് അത്യാധുനിക ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടും പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്. പൊതുശ്മശാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. കൊട്ടാരക്കരയിൽ കോളനിവാസികൾ അടുക്കള പൊളിച്ച് മൃതദേഹം സംസ്കരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.