മഴ: കൊട്ടാരക്കര താലൂക്കിൽ ഭാഗികമായി തകർന്നത് 166 വീടുകൾ; 23.87 ലക്ഷത്തിന്റെ നഷ്ടം
text_fieldsകൊട്ടാരക്കര: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കൊട്ടാരക്കര താലൂക്ക് പരിധിയിൽ 166 വീടുകൾ ഭാഗികമായി തകർന്നു. റവന്യൂ വിഭാഗം 23.87 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. വീടുകളുടെ മേൽക്കൂര തകർന്നതിന്റെ കണക്കുകൾ മാത്രമാണിത്.
കൃഷി നാശം സംബന്ധിച്ച കണക്കെടുപ്പുകൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും തുടങ്ങി. വെളിയം, മൈലം, മേലില, നെടുവത്തൂർ, ഉമ്മന്നൂർ, കൊട്ടാരക്കര, കുളക്കട, വെട്ടിക്കവല എന്നിവിടങ്ങളിൽ വലിയ തോതിൽ നഷ്ടമുണ്ടായി.
മേൽക്കൂര പറന്നു പോയ കൊട്ടാരക്കര ഇ.ടി.സി. മലയിൽ പുത്തൻവീട്ടിൽ എസ്. രഘുനാഥൻ നായരുടെ വീട് തകർന്നു. മഴ: കൊട്ടാരക്കര താലൂക്കിൽ ഭാഗികമായി തകർന്നത് 166 വീടുകൾ; 23.87 ലക്ഷത്തിന്റെ നഷ്ടംകോട്ടാത്തല 200 മൂട് വാഴയും 300 മൂട് കിഴങ്ങ്, കാച്ചിൽ, ഏല കൃഷിയും പൂർണമായി നശിച്ചു. നെടുവത്തൂർ അനിൽ ഭവനത്തിൽ മിനിയുടെ വീട് പൂർണമായി തകർന്നു. പ്ലാപ്പള്ളി തെറ്റിയോട് നന്ദനത്തിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ 250 മൂട് വാഴ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.