ഓടയിലെ മലിനജലം പുലമൺ തോട്ടിലേക്ക്; തടയാൻ നടപടിയില്ല
text_fieldsകൊട്ടാരക്കര പുലമൺ തോട്ടിലേക്ക് ഓടയിൽനിന്നുള്ള
മലിന ജലം ഒഴുകുന്നു
കൊട്ടാരക്കര: പുലമൺ തോട്ടിലേക്ക് ഓടയിൽ നിന്നുള്ള മലിന ജലം ഒഴുകുന്നത് ദുർഗന്ധത്തിന് കാരണമാകുന്നു. കൊട്ടാരക്കര പട്ടണത്തിലെ ഹോട്ടൽ, ബേക്കറികൾ മറ്റ് സ്ഥാപനങ്ങളിൽനിന്നുള്ള മലിന ജലമാണ് ഓടയിലൂടെ പുലമൺ തോട്ടിലേക്കെത്തുന്നത്. മലമൂത്രവിസർജനം ഉൾപ്പെടെയുള്ള മലിനജലമാണ് കൊട്ടാരക്കരയുടെ ഹൃദയഭാഗമായ പുലമൺ തോട്ടിലേക്ക് ഒഴുകി എത്തുന്നത്.
നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പുലമൺ തോട് നവീകരണത്തിനായി ഇത്തവണ ബജറ്റിൽ 2.5 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് 2.5 കോടി രൂപ സർക്കാർ അനുവദിച്ചുവെങ്കിലും പ്രവൃത്തിനടത്താതെ പണം ലാപ്സായി. ദിവസവും പുലമൺ തോട്ടിൽ മാലിന്യം അടിഞ്ഞുകൂടുന്നത് സമീപത്ത് താമസിക്കുന്നവർക്കും ദുരിതമാകുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.