കൊട്ടാരക്കര ഉത്സവ മേഖലയിൽ പഴകിയ ഭക്ഷണം പിടികൂടി
text_fieldsകൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉത്സവപരിസരത്തെ പലഹാരക്കച്ചവടസ്ഥാപനങ്ങളിൽ നിന്ന് നഗരസഭ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. പഴകിയ കോളിഫ്ലവർ, ബജി, എണ്ണ, മായം കലർന്ന മുളകുപൊടി, നിറം ലഭിക്കാനുള്ള മാരകമായ എസൻസ്, നിരോധിത പ്ലാസ്റ്റിക് എന്നിവയാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നു പിടികൂടിയത്. കഴിഞ്ഞ ദിവസം ഇത്തരം പലഹാരക്കടകളിൽ വൻ തിരക്കായിരുന്നു.
ഇവ പലതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലുമാണെന്ന് കണ്ട് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പഴകിയ പലഹാരങ്ങൾ അടക്കം കണ്ടെത്തിയത്. കച്ചവടത്തിലെ കൊള്ളലാഭം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം കച്ചവടങ്ങൾ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്ന് ആരോഗ്യസുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.