തെരുവുനായ് ശല്യം;ഉറക്കം നഷ്ടപ്പെട്ട് ഒരു പ്രദേശം
text_fieldsകൊട്ടാരക്കര: തെരുവുനായ് ശല്യം ഒരു പ്രദേശത്തിൻ്റെ ഉറക്കം കെടുത്തുന്നു. തൃക്കണ്ണമംഗൽ മാർത്തോമ പള്ളിക്കു സമീപമുള്ള പ്രദേശങ്ങളിലും സെമിത്തേരി ഭാഗത്തുമാണ് തെരുവ് നായ് ശല്യം രൂക്ഷമായിട്ടുള്ളത്.
ഒന്നര മാസത്തിലധികമായി ശല്യം തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകളിലെ തുണി, ചെരിപ്പ്, ഗൃഹോപകരണങ്ങൾ എന്നിവ നിരന്തരമായി നശിപ്പിക്കപ്പെടുന്നുണ്ട്.
കൊച്ചു കുട്ടികളും വയോജനങ്ങളും പ്രഭാതസവാരിക്കാരും നിരന്തരം ആക്രമണത്തിന് ഇരയാകുന്നു. നൂറോളം കോഴികളെയും പത്തോളം ആടുകളെയും ഒന്നര മാസത്തിനുള്ളിൽ കടിച്ചു കൊന്നിട്ടുണ്ട്. മാലിന്യങ്ങൾ കടിച്ച് കീറിയിട്ട് ദുർഗന്ധം വമിപ്പിക്കുന്ന അവസ്ഥയുമുണ്ട്.
നായ്ക്കളുടെ വിസർജ്യം മൂലം മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.നഗരസഭയെ പലതവണ വിവരമറിയിച്ചെങ്കിലും കയൊഴിയുകയാണെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്ത് ഇവിടെ നിന്നും മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.