കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിലെത്തിക്കും -മന്ത്രി
text_fieldsകൊട്ടാരക്കര: ആധുനീകരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ എഴുകോൺ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെലവ് കുറച്ച് വേഗത്തിൽ കശുവണ്ടി സംസ്കരണപ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളിലേക്കാണ് ഇനി പോകുന്നത്. ഇത് ഉൾപ്പെടെ ഫാക്ടറികളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 58 കോടി രൂപയാണ് വകയിരുത്തുന്നത്.
രണ്ടു വർഷംകൊണ്ട് 11 വർഷത്തെ ഗ്രാറ്റ്വുറ്റി കുടിശ്ശികയാണ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ഓണക്കാലത്ത് 80 ലക്ഷം ഭക്ഷ്യക്കിറ്റുകളിൽ കശുവണ്ടി പാക്കറ്റ് കൂടി ഉൾപ്പെടുത്തിയത് മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, എം.ഡി ഡോ. രാജേഷ് രാമകൃഷ്ണൻ, കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ, ജനപ്രതിനിധികൾ, തൊഴിലാളി യൂനിയൻ നേതാക്കൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.