വീടിനു തീപിടിച്ച് ഗൃഹനാഥന് പൊള്ളലേറ്റു
text_fieldsകൊട്ടാരക്കര: വാളകത്ത് വീടിനു തീപിടിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. അണ്ടൂർ പെരുമ്പയിൽ കാവ്യവിലാസത്തിൽ ദിനേശെൻറ വീടിനാണ് തീപിടിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഗ്യാസ് സിലിണ്ടർ മാറ്റാനുള്ള ശ്രമത്തിനിടെ ദിനേശന് പൊള്ളലേറ്റു. ഇദ്ദേഹത്തെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അടുക്കളയിൽ ഇരുന്ന വിറകിൽ തീ പടർന്നായിരുന്നു അപകടം. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ ദിനേശ് കുട്ടികളെ പുറത്തേക്കെത്തിച്ച ശേഷം ഗ്യാസ് ഓഫാക്കി റെഗുലേറ്റർ ഊരി സിലിണ്ടർ പുറത്തേക്കെറിയുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയെങ്കിലും റോഡിലെ കലുങ്ങിനു വീതിയില്ലാത്തതിനാൽ സംഭവസ്ഥലത്തെത്താൻ സാധിച്ചില്ല. മണിക്കൂർ നീണ്ട ശ്രമത്തിനിടെ നാട്ടുകാരാണ് തീയണച്ചത്.
മുഴുവൻ വീട്ടുപകരണങ്ങളും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറമ്പിൽ തന്നെ ഷെഡ് ഒരുക്കിയാണ് ഇപ്പോൾ ദിനേശും കുടുംബവും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.