Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bike accident
cancel
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightമിനി ലോറിയും ബൈക്കും...

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിൻെറ കാൽവിരൽ അറ്റു

text_fields
bookmark_border

കൊട്ടാരക്കര: നെല്ലിക്കുന്നം അമ്പലപ്പുറം റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിൻെറ കാൽവിരൽ അറ്റു. ആലുംപാറ അമ്പലപ്പുറം കൊച്ചുപൊയ്കയിൽ വീട്ടിൽ സന്തോഷിൻെറ (45) കാൽവിരലാണ് അപകടത്തിൽ അറ്റുപോയത്.

ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്​ച ഉച്ചക്ക്​ 12ഓടെയാണ് അപകടം.

ഈ ഭാഗത്ത്​ ഒരു മാസത്തിനിടെ നാല്​ അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. അപകടം നടന്ന സ്ഥലത്ത് കാഴ്​ച മറയ്ക്കുന്ന തരത്തിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും റോഡിൻെറ വശങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന കൂറ്റൻ പാറകളും വശങ്ങളിലെ കാടുകളുമാണ് അപകടകാരണമെന്നും ഇത് നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - The mini lorry and the bike collided and the young man's toe was amputated
Next Story