ക്ഷേത്രത്തിൽ മോഷണം; അന്വേഷണം ഊർജിതമാക്കി
text_fieldsകൊട്ടാരക്കര: പുത്തൂർ തേവലപ്പുറം കണ്ണങ്കോട് അർധനാരീശ്വര ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള രേഖകളും പരിശോധിച്ചതിൽ പതിവ് മോഷ്ടാക്കളല്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശവാസികളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികളാണ് അപഹരിച്ചത്. ഞായറാഴ്ച പുലർച്ച ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
ക്ഷേത്രത്തിലേക്കുള്ള ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് മോഷണം നടത്തിയത്. പുലർച്ച 12.15ന് മോഷ്ടാവ് എത്തുന്നതിെൻറയും വഞ്ചികൾ ചാക്കിലാക്കി കൊണ്ടുപോകുന്നതിെൻറയും ദൃശ്യങ്ങളാണ് ലഭിച്ചത്. മോഷ്ടിച്ച സാധനങ്ങൾ റോഡിെൻറ ഒരു ഭാഗത്ത് എത്തിച്ചശേഷം സഹായിയായ മറ്റൊരാളെ വിളിച്ചുകൊണ്ടുവരുന്നതും ഒന്നിച്ച് സ്കൂട്ടറിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വഞ്ചികളുമായി നടക്കുന്നയാൾക്ക് ചെറിയ മുടന്തുണ്ട്. ഇന്നലെ മൂന്നുതവണ അന്വേഷണ ഉദ്യോഗസ്ഥർ ക്ഷേത്രത്തിലും പരിസരത്തും എത്തിയിരുന്നു. പുത്തൂർ പൊലീസും ഡാൻസാഫ് ടീമുമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.