കൊട്ടാരക്കര ബസ് സ്റ്റാൻഡിന് സമീപം പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു
text_fieldsമാലിന്യം നീക്കംചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല
കൊട്ടാരക്കര: നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ നടപടികൾ എങ്ങുമെത്താതായതോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ പ്ലാസ്റ്റിക് മാലിന്യം വർധിച്ചുവരുന്നത് ദുർഗന്ധത്തിന് ഇടയാക്കുന്നു. മാലിന്യം നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ സ്ഥലം മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഉണ്ടായില്ല.
ഓരോ ദിവസവും ഇവിടെ മാലിന്യങ്ങൾ വർധിച്ചു വരുന്നതിനാൽ തെരുവ്നായ ശല്യവും രൂക്ഷമാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യവും ഇവിടെയാണ് നിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.