ഖനനമില്ലാത്ത ക്വാറികൾ അപകടക്കെണി
text_fieldsകൊട്ടാരക്കര: വെളിയത്തെ ഖനനമില്ലാത്ത ക്വാറികളിൽ അപകട സൂചനാ ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ. വെളിയം പഞ്ചായത്തിൽ ഖനനം ചെയ്ത് ഉപേക്ഷിച്ച പത്തോളം ക്വാറികളാണുള്ളത്. 350 അടി താഴ്ചയുള്ള ഇവിടെ വർഷംതോറും നിരവധിപേരാണ് മുങ്ങിമരിക്കുന്നത്. പലരും കുളിക്കാനും തുണികഴുകാനും ക്വാറിയിൽ കെട്ടികിടക്കുന്ന വെള്ളത്തെ ആശ്രയിക്കുന്നതാണ് അപകടത്തിൽപ്പെടുന്നതിന് കാരണം.
ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്ന വിനോദസഞ്ചാരികൾ ക്വാറികളുടെ ആഴം മനസ്സിലാക്കാതെ ഇറങ്ങി അപകടത്തിൽപെടുകയും ചെയ്യുന്നുണ്ട്. വെളിയം,കരീപ്ര പഞ്ചായത്തുകളിലാണ് ജില്ലയിലെ ഏറ്റവും ക്വാറികളുത്. ഈ പഞ്ചായത്തുകളിലെ ആഴമേറിയ ക്വാറികൾക്ക് മുന്നിൽ അപകടമേഖല എന്ന ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാവണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.