കൊട്ടാരക്കരയിലെ ക്ഷേത്രത്തിൽ വർഷങ്ങൾ പഴക്കമുള്ള ഭരണികൾ
text_fieldsകൊട്ടാരക്കര: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ നാലരയടി പൊക്കമുള്ളതും പല വലുപ്പമുള്ളതുമായ വർഷങ്ങൾ പഴക്കമുള്ള ചീനഭരണി ഇനത്തിൽപെട്ട ആറോളം ഭരണികൾ കണ്ടെത്തി.
കഴിഞ്ഞ ദിവസം പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ ദേവസ്വം ഓഫിസ് നവീകരണവുമായി ബന്ധപ്പെട്ട് പഴയ സാധനങ്ങൾ സൂക്ഷിച്ച മുറി വൃത്തിയാക്കുന്നതിനിടക്ക് തറയിൽ അഞ്ചരയടി താഴ്ചയിൽ മുഖം മാത്രം പുറത്തേക്ക് കാണുന്ന നിലയിൽ കുഴിച്ചിട്ട നിലയിൽ ക്ഷേത്രഭരണസമിതി അംഗങ്ങൾ ഭരണി കണ്ടെത്തുകയായിരുന്നു. തുടർന്ന് മണ്ണ് നീക്കി വാതിൽ പൊളിച്ച് ഭരണി പുറത്തെത്തിച്ച് വൃത്തിയാക്കി ക്ഷേത്രമുറ്റത്തെത്തിച്ചു.
ഇതിന്റെ പഴക്കം കണ്ടെത്താനായിട്ടില്ല. വലിയ ഭരണികൾ എങ്ങനെ എത്തിച്ചുവെന്നതിനും മറ്റും തെളിവുകളും ഇല്ല. ചുവപ്പും കറുപ്പും ചൈന ക്ലേ സങ്കരനിറമാണ് ഭരണികൾക്ക്.
പുരാവസ്തുഗവേഷണവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചാലേ കൂടുതൽ വിവരം അറിയാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.