കൊട്ടാരക്കരയിൽ യുവതിയുടെ കാൽ ഓടയിൽ കുടുങ്ങി
text_fieldsകൊട്ടാരക്കര പുലമണിൽ ഓടയിൽ കാൽ കുടുങ്ങി പരിേക്കറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ യുവതിയുടെ കാൽ ഓടയിൽ കുടുങ്ങി എല്ല് പൊട്ടി. മൈലം പാറക്കടവ് അച്ചൻ കുഞ്ഞ്, കുഞ്ഞുമോൾ ദമ്പതികളുടെ മകൾ ആൻസി (32)യുടെ കാലാണ് ഓടയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ കൊല്ലം-തിരുമംഗലം റോഡിൽ പുലമണിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ഓടയിൽ കാൽ കുടുങ്ങുകയായിരുന്നു.
നിലവിളി കേട്ട് പിതാവും നാട്ടുകാരും വ്യാപാരികളും ഓടിയെത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇടത് കാലിന് പൊട്ടലുണ്ട്.
നിരവധി കാൽനടക്കാർ ഇത്തരത്തിൽ അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. തകർന്ന ഓടയെ കുറിച്ചുള്ള വിവരങ്ങൾ പി.ഡബ്ല്യു.ഡി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.