Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightസ്ഥിരം കുറ്റവാളിയായ...

സ്ഥിരം കുറ്റവാളിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
സ്ഥിരം കുറ്റവാളിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
cancel
camera_alt

രാ​ഹു​ൽ

കൊട്ടാരക്കര: പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഓടനാവട്ടം തുറവൂർ വാപ്പാല രാഹുൽ ഭവനിൽ അമ്പാടി എന്ന രാഹുൽ (26) ആണ് അറസ്റ്റിലായത്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയും വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെയും പ്രതിയാണിയാൾ.

കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി നൽകിയ റിപ്പോർട്ടിന്മേലാണ് കലക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി. ബിജു, എസ്.ഐ അഭിലാഷ്, എസ്.പി.ഒ മധു, സി.പി.ഒമാരായ വിഷ്ണു, മുരുകേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedkappa charged
News Summary - youth arrested under Kappa Act
Next Story