റോഡ് വികസന പ്രവൃത്തിക്കിടെ പൈപ്പുകൾ പൊട്ടിയിട്ട് ഒരാഴ്ച; കുടിവെള്ളമില്ലാതെ ഉമയനല്ലൂർ വാഴപ്പള്ളി നിവാസികൾ
text_fieldsകൊട്ടിയം: ദേശീയപാത അധികൃതരും വാട്ടർ അതോറിറ്റിയും തമ്മിലുള്ള പരസ്പര പഴിചാരൽമൂലം ഉമയനല്ലൂർ വാഴപ്പള്ളി ഭാഗത്ത് നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ദേശീയപാത വികസനത്തിനായി കരാറെടുത്ത കമ്പനിക്കാർ റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിച്ചതിനെതുടർന്ന് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയതാണ് കുടിവെള്ളം തടസ്സപ്പെടാൻ ഇടയാക്കിയത്.
ഒരാഴ്ചയിലധികമായി ഇവിടെയുള്ള കുടുംബങ്ങൾക്ക് കുടിവെള്ളം വിലക്ക് വാങ്ങേണ്ട സ്ഥിതിയാണുള്ളത്. പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ഗിരിപ്രസാദ് കരാറെടുത്തിരിക്കുന്ന കമ്പനി അധികൃതരെ അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവർ ഹൈവേ അധികൃതരുടെ തലയിൽവെച്ച് തടിയൂരുകയാണ് ചെയ്യുന്നത്. പരിസരവാസികൾക്ക് ശല്യം ഉണ്ടാകാത്ത രീതിയിൽ മാത്രമേ റോഡ് വികസനം നടപ്പാക്കുവെന്ന് പറയുന്ന അധികൃതർ കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒരു പ്രദേശത്തെ കുടിവെള്ളം റോഡ് നിർമാണത്തിന്റെ പേരിൽ മുടങ്ങിയിട്ടും അറിഞ്ഞമട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.