കൊലപാതകശ്രമക്കേസിലെ പ്രതി പിടിയിൽ
text_fieldsകൊട്ടിയം: മുൻവൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലായി. അയത്തിൽ നടയിൽ പടിഞ്ഞാറ്റതിൽ വിഷ്ണു ഭവനിൽ അഖിൽ (21 -അനു) ആണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.
കിഴവൂർ സ്വദേശിയായ വിനോദിനെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ കണ്ണിയാണ്. സംഘത്തിൽ ഉൾപ്പെട്ട അജേഷിനെ നേരത്തെ അറസ്റ്റിലായിരുന്നു. വിനോദിന്‍റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം ഇയാളെ മുതുകിലും കൈയിലും കാലിലും മാരകമായി വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
തടസ്സം പിടിക്കാൻ ചെന്ന ഭാര്യയേയും അക്രമി സംഘം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും പിൻ വാതിലിലൂടെ സംഘം രക്ഷപ്പെടുകയായിരുന്നു. കൊട്ടിയം, ഇരവിപുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതിട്ടുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ.
ചാത്തന്നൂർ അസിസ്റ്റന്‍റ് കമീഷണർ ബി. ഗോപകുമാറിന്‍റെ നിർദേശാനുസരണം കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫിസർ എം.സി. ജിംസറ്റൽ, എസ്.ഐമാരായ ഷിഹാസ്, മധുസൂദനൻ നായർ, സി.പി.ഒമാരായ പ്രവീൺചന്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.