വീണ്ടും രോഗം അജിത്തിനെ വലയ്ക്കുന്നു
text_fieldsകൊട്ടിയം: ഡ്രീംസ് എന്ന മിനി സൂപ്പർ മാർക്കറ്റിലൂടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന അജിത്തിന്റെ മോഹത്തിന് രോഗം വിലങ്ങുതടിയായി. വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന അജിത്തും ജന്മനാ ചലനശേഷിയില്ലാത്ത മകൻ 13കാരനായ അജിനും മരുന്നിനും ചികിത്സക്കും പണം കണ്ടെത്താനാവാതെ വലയുകയാണ്.
വീട്ടുവാടക മുടങ്ങിയതിനാൽ ഏതുസമയവും വാടക വീട് ഒഴിയേണ്ട സ്ഥിതിയുമുണ്ട്. തട്ടാർകോണം താഹാമുക്ക് ചിറയിൽ അംഗൻവാടിക്ക് സമീപം തൊടിയിൽ മേലേതിലാണ് താമസം.
10 വർഷം മുമ്പ് അടൂരിൽവെച്ച് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് കിടപ്പായ അജിത്ത് ഡീസെന്റ്മുക്കിൽ കൊച്ചു കട നടത്തി വരുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകണ്ട് ചോയ്സ് സൂപ്പർ മാർക്കറ്റിന്റെ ഉടമകൾ ഒരു മിനി സൂപ്പർ മാർക്കറ്റിലേക്കുള്ള സാധനങ്ങൾ നൽകിയിരുന്നു.
ഡ്രീംസ് എന്ന പേരിൽ കട നടത്തി വരവെയാണ് അസുഖം മൂർച്ഛിച്ച് അജിത്ത് കിടപ്പായത്. ഇതോടെ കട അടച്ചിടേണ്ടി വരുകയും വാടക മുടങ്ങുകയും ചെയ്തു. ജന്മനാ കിടപ്പായ മകന്റെ കാര്യവും ഇതോടെ ദുരിതത്തിലായി. ഭാര്യ വിജയമ്മയും മകൾ ശ്രീബാലയുമാണ് ഇവർ രണ്ടുപേരെയും ശുശ്രൂഷിക്കുന്നത്.
ഇപ്പോൾ ആശുപത്രിയിൽ പോകാൻ പോലും പണമില്ലാത്തനിലയിലാണ്. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ വിജയമ്മയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ ഡീസെന്റ് മുക്കിലുള്ള മുഖത്തല ബ്രാഞ്ചിൽ 0144071 33193190001 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് CSBK0000144 , ഫോൺ: 9747816761 (ഗൂഗ്ൾ പേ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.