ഭിന്നശേഷിക്കാരിയെ കടത്തിയ കേസിൽ പിടിയിൽ
text_fieldsകൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടിെൻറ രണ്ടാം നിലയിൽനിന്ന് കടത്തിക്കൊണ്ടുപോയ കേസിൽ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി.
തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിർമല കോളജിനടുത്തുള്ള വീട്ടിൽനിന്നാണ് യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവർഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച പുലർച്ച വീടിെൻറ മുകൾനിലയിൽ കയറിയശേഷം യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പിറ്റേന്നാണ് യുവതിയെ കാണാതായവിവരം അറിയുന്നത്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.