പോത്ത് വിരണ്ടോടി; കൊട്ടിയത്ത് ദേശീയപാത നിശ്ചലമായി
text_fieldsകൊട്ടിയം: ഏറെ ജനത്തിരക്കേറിയ സമയത്ത് വിരണ്ടോടിയ പോത്ത് കൊട്ടിയത്ത് ദേശീയപാതയടക്കം ഏറെനേരം നിശ്ചലമാക്കി. കൊട്ടിയം കമ്പിവിള സ്വദേശി ഷാജിയുടെ വീട്ടിൽ വളർത്തിയിരുന്ന പോത്താണ് വിരണ്ടോടിയത്.
ചൊവ്വാഴ്ച വൈകlട്ട് അഞ്ചോടെയായിരുന്നു സംഭവം. കെ.ഐ.പി റോഡിലൂടെ ഓടിയ പോത്ത് ഇ.എസ്.ഐ ജങ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് കടന്നതോടെയാണ് ഏറെ പരിഭ്രാന്തിയുണ്ടാക്കിയത്.
വാഹനങ്ങൾക്കിടയിലൂടെ അപകടഭീതി വിതച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോത്ത് കുതിച്ചു. മയ്യനാട് റോഡും, കണ്ണനല്ലൂർ റോഡും സംഗമിക്കുന്ന കൊട്ടിയം ജങ്ഷനിലെത്തിയതോടെ ഗതാഗതം നിശ്ചലമായി.
എതിരെ വന്ന ബൈക്ക് യാത്രക്കാർ തലനാരിഴക്കാണ് പലയിടത്തും രക്ഷപ്പെട്ടത്. ഇത്തിക്കര ഭാഗത്തേക്ക് ഓടിയ പോത്തിനെ നാട്ടുകാർ ചേർന്ന് സിതാര ജങ്ഷന് സമീപത്ത് വെച്ച് പിടിച്ചുകെട്ടിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. വൈദ്യുതി തൂണിൽ പിടിച്ചുകെട്ടിയെങ്കിലും പോത്ത് പിന്നെയും കുതറിയോടാൻ ശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.