Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightവാഹനം വിൽക്കാനെത്തി...

വാഹനം വിൽക്കാനെത്തി പണവുമായി മുങ്ങി; പ്രതി പിടിയിൽ

text_fields
bookmark_border
vehicle selling fraud
cancel
camera_alt

അ​ൽ​ത്താ​ഫ്

കൊട്ടിയം: വാഹനം വിൽക്കാനെന്ന വ്യാജേനയെത്തി പണവുമായി മുങ്ങിയയാൾ പൊലീസ് പിടിയിൽ. ഇരവിപുരം കൂട്ടിക്കട, അൽത്താഫ് മൻസിലിൽ അൽത്താഫാണ് (25) കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.

പ്രതി വാഹനം വിൽക്കാനെന്ന വ്യാജേന സമൂഹമാധ്യമത്തിൽ പരസ്യം നൽകുകയും ഫൈസൽ എന്നയാളുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. 13ന് രാത്രിയിൽ ബൈക്കിലെത്തിയ പ്രതി ഫൈസലിനേയും കൂട്ടി കൊട്ടിയത്തുള്ള ഗുരുമന്ദിരത്തിന് സമീപമുള്ള ഇടറോഡിൽ എത്തിച്ചു. വാഹനം കണ്ട് ഇഷ്ടപ്പെട്ട ഫൈസൽ 40,000 രൂപ പണമായി നൽകി. പണം കൈപ്പറ്റിയ പ്രതി ഇയാളെ ചവിട്ടി തറയിലിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് ഫൈസലിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കൊട്ടിയം പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത്ത് പി. നായർ, ഷാരുൺ, സുനിൽകുമാർ, സലീം, ഗിരീഷ്, സി.പി.ഒ ഷെമീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Came to sell the vehicle and left with the money; Accused in custody
Next Story