Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകാറുകൾ കൂട്ടിയിടിച്ചു,...

കാറുകൾ കൂട്ടിയിടിച്ചു, ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ചു, ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
cancel

കൊട്ടിയം: ദേശീയപാതയിൽ രണ്ട്​ കാറുകൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉമയനല്ലൂരിൽ വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ്​ സംഭവം. ഓവർടേക്ക്​ ചെയ്യുന്നതിനിടയിൽ കാറുകൾ കൂട്ടിമുട്ടുകയായിരുന്നു. കാറുകളിലുണ്ടായിരുന്നവർക്ക്​ നിസാര പരിക്കേറ്റു​.

കൊട്ടിയം പൊലീസിന്‍റെയും കൺട്രോൾ റൂം പൊലീസിന്‍റെയും നേതൃത്വത്തിൽ കാറുകൾ റോഡിൽ നിന്ന്​ മാറ്റിയതിന്​ ശേഷമാണ്​ ഗതാഗതം പുനഃസ്ഥാപിക്കാനായത്​. അപകടത്തിൽപെട്ട ഒരു കാറിൽ നിന്ന്​ പുകയുയർന്നതോടെ അഗ്നിശമനസേനയെയും വിവരമറിയിച്ചു. കടപ്പാക്കടയിൽ നിന്ന്​ അഗ്നിശമന യൂനിറ്റ്​ സ്ഥലത്തെത്തി അത്യാഹിതം ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamcar accident
News Summary - car accident
Next Story