വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി അറസ്റ്റിൽ
text_fieldsകൊട്ടിയം: വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവതി അറസ്റ്റിലായി. വടക്കേവിള മുള്ളുവിള ഹരിദാസമന്ദിരത്തിൽ അഭിരാമി (28 - പൊന്നു) ആണ് അറസ്റ്റിലായത്.
ഒക്ടോബർ 30ന് കൊട്ടിയം ഒറ്റപ്ലാമൂട് ഗ്രീൻ ഷാഡോ വീട്ടിൽ താമസിക്കുന്ന പ്രാബിത വധു, ബന്ധുവായ പ്രശാന്ത് എന്നിവരാണ് കബളിപ്പിക്കലിന് ഇരയായത്. പ്രബിതയുടെ വീട്ടിൽ ചെന്ന അഭിരാമി ഐ.ഡി.ബി.ഐ ബാങ്ക് കൊല്ലം ശാഖയിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപെട്ട പലിശരഹിത ബാങ്ക് വായ്പ അനുവദിക്കുമെന്നും പ്രപിതയുടെ ഭർത്താവ് നടത്തുന്ന കോഴിഫാമിന് മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്നും പറഞ്ഞു. ആദ്യത്തെ തിരിച്ചടവായ 19,500 രൂപ കൊടുക്കണമെന്ന് അറിയിച്ചതനുസരിച്ച് തുക കൊടുത്തു. വിശ്വാസം വരുന്നതിനായി 7,500 രൂപ ഗൂഗ്ൾ പേയിലൂടെ അടപ്പിച്ച ശേഷം 12,000 രൂപയും ഫോട്ടോയും ആധാർ കാർഡിെൻറ പകർപ്പുമായി പോയി.
പിന്നീട് അഭിരാമി ഫോൺ എടുക്കാതെ വന്നതിനെ തുടർന്ന് ബന്ധുവായ പ്രശാന്തിനെ പ്രബിത ബന്ധപ്പെട്ടപ്പോഴാണ് വായ്പ വാഗ്ദാനം ചെയ്ത് 10,000 രൂപ കബളിപ്പിച്ചതായി അറിഞ്ഞത്.
കൊട്ടിയം െപാലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞവർഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരാളെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയാണ് അഭിരാമി.
കൊട്ടിയം പൊലീസ് സ്റ്റേഷൻ എസ്.ഐ സംഗീത്, രമേശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.