വാക്സിനെടുത്ത കുട്ടിയുടെ കാലിന് തകരാർ; തെളിവെടുപ്പ് നടത്തി
text_fieldsകൊട്ടിയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ വാക്സിനെടുത്ത ഒന്നര വയസ്സുകാരെൻറ കാലിന് തകരാർ സംഭവിച്ച സംഭവത്തിൽ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും തെളിവെടുപ്പ് നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി പിതാവിെൻറ മൊഴി രേഖപ്പെടുത്തി. അസി. കലക്ടറുടെ നേതൃത്വത്തിൽ കുട്ടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മാതാവിൽനിന്നും ആശുപത്രി അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കുട്ടിയുടെ നിലവിലെ സ്ഥിതി വിലയിരുത്തി.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുത്തിവെപ്പ് നടത്തിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയും വിവരശേഖരണം നടത്തി. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇക്കഴിഞ്ഞ ഒന്നിന് ഒന്നര വയസ്സിലെടുക്കേണ്ട പ്രതിരോധ കുത്തിവെെപ്പടുത്ത മുഖത്തല കിഴവൂർ മിൻഹാദ് മൻസിലിൽ ഷഫീക്ക് - മുഹ്സിന ദമ്പതികളുടെ മകൻ മുഹമ്മദ് ഹംദാനാണ് കാലിന് തകരാർ സംഭവിച്ചത്. കുത്തിവെപ്പെടുത്ത അന്നുമുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ട് വന്നതോടെയാണ് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടയിൽ വെക്കേണ്ട കുത്തിവെപ്പ് മുട്ടിൽ െവച്ചതാണ് കാലിന് തകരാർ സംഭവിക്കാൻ കാരണമായതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ ആവശ്യമായ ഇടപെടൽ നടത്താത്തതിനെ തുടർന്ന് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ പരാതികളിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.