കെട്ടിടങ്ങൾ പൊളിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ
text_fieldsകൊട്ടിയം: ദേശീയപാതയും പരിസരവും കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിട്ടും അധികൃതർ കണ്ട മട്ടില്ല.
ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്നത് ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ്. കെട്ടിടം പൊളിക്കുമ്പോഴുള്ള പൊടിപടലം വഴിയാത്രക്കാർക്ക് ശല്യമാകാതിരിക്കാനുള്ള ക്രമീകരണവും നടത്താതെയാണ് പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിനു മുന്നിൽ ഒരു ടാർപോളിൻ പോലും കെട്ടാറില്ല.
വർഷങ്ങൾക്കുമുമ്പ് നിർമിച്ച വലിയ പഴക്കമുള്ള കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ച ശേഷം ബാക്കി വരുന്നവ നിലനിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്. ഇത്തരം കെട്ടിടങ്ങളുടെ സ്ഥിതി വിലയിരുത്താൻ പഞ്ചായത്ത് അധികൃതരും തയാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.