നാലു വയസ്സുകാരന് വളർത്തുനായുടെ കടിയേറ്റു
text_fieldsകൊട്ടിയം: സഹോദരിയോടൊപ്പം മദ്റസയിൽ പോയി മടങ്ങുകയായിരുന്ന നാലു വയസ്സുകാരന് നായുടെ കടിയേറ്റു. ഉമയനല്ലൂർ പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിനാണ് (നാല്) കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ ഉമയനല്ലൂർ റോസ് ഡേൽ സ്കൂൾ റോഡിലായിരുന്നു സംഭവം.
മദ്റസയിൽ പോയി മടങ്ങുകയായിരുന്ന മുഹമ്മദ് ഹാദിയെ റോഡരികിലുള്ള വീട്ടിൽ വളർത്തുന്ന നായ് തള്ളിയിട്ടശേഷം മുതുകിൽ കടിക്കുകയായിരുന്നു.
കുട്ടിയുടെ ബാഗും കടിച്ചു കീറി. സഹോദരിയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇവിടെ നായുടെ ശല്യം ഉണ്ടായിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചത് സംഘർഷാവസ്ഥക്ക് കാരണമാക്കി. തുടർന്ന് കൊട്ടിയം പൊലീസെത്തി വിഷയത്തിൽ ഉടൻ നടപടികളുണ്ടാക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.