ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
text_fieldsകൊട്ടിയം: ബൈപാസിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറി റോഡരികിലെ താഴ്ചയിലുള്ള കടയിലേക്ക് ഇടിച്ചുകയറി. സംഭവ സമയം റോഡിൽ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ബൈപാസ് റോഡിൽ പാലത്തറ ജങ്ഷനിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് കഴക്കൂട്ടത്തെ പ്ലാൻറിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറി കാർയാത്രക്കാരെ രക്ഷെപ്പടുത്താൻ ശ്രമിക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന തെരുവുവിളക്കിെൻറ തൂണും തകർത്ത് താഴ്ചയിലേക്ക് ഇറങ്ങുകയായിരുന്നു.
കടയുടെ മുന്നിലിരുന്ന കൂറ്റൻ ജനറേറ്ററും തകർന്നു. ലോറി ഡ്രൈവർ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരവിപുരം എസ്.ഐ നിത്യാസത്യെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.