കനത്ത മഴ: തോടായി ബൈപാസ്
text_fieldsകൊട്ടിയം: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ നിർമാണം നടക്കുന്ന ദേശീയപാത തോടായി മാറി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞ് റോഡേത് കുഴിയേത് എന്നറിയാൻ കഴിയാത്ത അവസ്ഥയാണ്. ബൈപാസ് റോഡിൽ മേവറത്തിനടുത്ത് റോഡിൽ വെള്ളംനിറഞ്ഞത് വാഹന യാത്രക്കാരെ വലച്ചു.
നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിക്കിടന്നു. ദേശീയപാതയുടെ നിർമാണത്തിനെടുത്ത കുഴികൾ വെള്ളം നിറഞ്ഞ് അപകട കെണിയായി മാറിയിട്ടുണ്ട്. മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ കൊട്ടിയം ഭാഗത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.