ഉമയനല്ലൂരിന് വേദനയായി മോഹനെൻറ വേർപാട്
text_fieldsകൊട്ടിയം: ഉമയനല്ലൂരുകാരുടെ സ്വന്തമായിരുന്ന മോഹനെൻറ (44) വേർപാട് നാടിെൻറയാകെ ദുഃഖമായി. അഭിഭാഷകൻ, സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ തുടങ്ങി പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മോഹനെൻറ മരണവാർത്ത ദുഃഖത്തോടെയാണ് നാട് ശ്രവിച്ചത്.
നാട്ടുകാരുടെ ഏത് ആവശ്യത്തിനും മുന്നിട്ടിറങ്ങുന്ന മോഹനൻ ഉമയനല്ലൂരുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. കോവിഡ് കാലത്ത് 25 കവിതകൾ അടങ്ങിയ രണ്ടാമത്തെ കവിതാ സമാഹാരം പൂര്‍ത്തിയാക്കാനുള്ള തിരക്കിനിടെയാണ് വിധിക്ക് കീഴടങ്ങിയത്. ഇതിൽ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു തീരുമാനം.
മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി. 'മഹാപ്രയാണം' എന്ന പേരില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. അച്ചടിച്ച മുഴുവന്‍ പതിപ്പുകളും വിറ്റുതീര്‍ന്നു എന്ന പ്രത്യേകതയും മഹാപ്രയാണത്തിനുണ്ട്. കവിത രചനയിലും പ്രബന്ധ, ലേഖന, മത്സരങ്ങളിലും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉമയനല്ലൂർ ഏലായിൽ നെൽകൃഷി നടത്തി കാർഷികവൃത്തിയിലും സജീവമായിട്ടുണ്ട്.
ദേശാഭിമാനി കൊട്ടിയം ലേഖകനും കൊല്ലം ബാറിലെ അഭിഭാഷകനുമാ യിരുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഡി.വൈ.എഫ്.ഐ ഭാരവാഹിയായും ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കൊട്ടിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു.
തിങ്കളാഴ്ച പുലർച്ചയായിരുന്നു മരണം. മരണവാർത്തയറിഞ്ഞ് ജീവിതത്തിെൻറ നാനാതുറകളിൽപെട്ട നിരവധിപേർ കുടുംബവീടായ ഉമയനല്ലൂർ കൊച്ചു കളീയ്ക്കൽ വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.